അരിക്കൊമ്പന്റെ കാര്യത്തിൽ നടക്കുന്നത് അരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ

അരികൊമ്പനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , അരികൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വരെ ഇടപെട്ടത് ആണ് , എന്നാൽ അത്തരത്തിൽ ഒരു കാര്യത്തിൽ ചർച്ചകൾ വലിയ രീതിയിൽ നടന്നതും ആണ് , കോതയാർ അണക്കെട്ടിനോടു ചേർന്നുള്ള വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട്. കഴിക്കും മുമ്പ് പുല്ല് കോതയാർ അണക്കെട്ടിൽ നിന്ന് നന്നായി കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.ചൊവ്വാഴ്ച പുലർച്ചെയാണ് ആനയെ കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റിയത് മുതലേ അരിക്കൊമ്പൻ ഉത്സാഹത്തോടെയാണെന്നും നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്.

പത്ത് വാച്ചർമാർ, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പന്റെ ആരോഗ്യനിലയും നീക്കങ്ങളും വെറ്റിനറി ഡോക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേൽനോട്ടത്തിൽ നിരീക്ഷിച്ച് വരുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലും ലഭിക്കുന്നുണ്ടെന്ന് തമിഴനാട് വനംവകുപ്പ് അറിയിച്ചു. എന്നാൽ ആനയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ വനം വകുപ്പ് പുറത്തു വിട്ടിരുന്നില്ല ,എന്നാൽ അരിക്കൊമ്പന്റെ കാര്യത്തിൽ നടക്കുന്നത് അരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/DS__-XqgDvE

Leave a Reply

Your email address will not be published. Required fields are marked *