ഈ മരം വീട്ടിൽ തനിച്ച് വളർത്തരുത് ദോഷം വരും

നമ്മളുടെ വീട്ടിൽ പല മരങ്ങൾ വളർത്തുന്നവർ ആണ് നമ്മളിൽ പലരും ചിലതു നല്ല ഗുണം തരും എന്നാൽ മറ്റു ചിലതു ദോഷം മാത്രം ആണ് തരുന്നത് എന്നാൽ അങിനെ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല, പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം. വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. ചില വൃക്ഷങ്ങൾ പുരയിടത്തിൽ നിന്നാൽ മംഗളകരമായ ഫലങ്ങൾ വീട്ടുകാർക്ക് ഉണ്ടാകുമെന്ന വിശ്വാസം പൗരാണികർക്ക് ഉണ്ടായിരുന്നു. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവ മംഗളദായകമായ വൃക്ഷങ്ങളിൽ ചിലതാണ്. അതുപോലെ ചില വൃക്ഷങ്ങൾ വീടിനു അത്ര ഉത്തമമല്ല. കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ല. വടക്ക് നിൽക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നിൽക്കുന്ന എഴിലം പാലയും കിഴക്ക് നിൽക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്.എന്നാൽ ഏതെല്ലാം വൃക്ഷങ്ങൾ ആണ് ഗുണം തരുന്നത് എന്നും ഏതെല്ലാം ആണ് ദോഷം തരുന്നത് എന്നും വീഡിയോ കണ്ടു മനസിലാക്കാം

 

Leave a Reply

Your email address will not be published. Required fields are marked *