ശബരിമലക്ക് പി നോക്കുന്ന സ്വാമിമാർ കറുപ്പ് ഉടുക്കുന്നതിന് ഐതിഹ്യം അറിയാം

ഹിന്ദു വിശ്വാസികൾക്ക് ഏറെ പിരിയപെട്ട ഒരു സ്ഥലം ആണ് ശബരിമല , എല്ലാ വർഷത്തിലും മണ്ഡലമാസത്തിൽ ഭക്തജനങ്ങൾ അവിടെ പോയി ദർശനം നടത്താറുള്ളത് ആണ് , അയ്യപ്പൻ ഒരു പുരാണ ദേവൻ അല്ലാത്തതിനാൽ അദ്ദേഹത്തിന് ചുറ്റുമുള്ള കെട്ടുകഥകളും ഇതിഹാസങ്ങളും പുരാണങ്ങളിലും ഉപനിഷത്തുകളിലും കാണപ്പെടുന്നില്ല, മറിച്ച് ക്ഷേത്രപുരാണങ്ങളിലോ പ്രാദേശിക ക്ഷേത്ര ചരിത്രങ്ങളിലോ ആയാണ് അവ വിവരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലകാല വ്രതാനുഷ്ഠാനവും ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാ ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ അറിഞ്ഞ് ആചരിക്കുന്നതാണ് ഗുണപ്രദം ശബരിമല ദർശനത്തിന് എന്തുകൊണ്ട് അയ്യപ്പ ഭക്തർ കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം. നീലയും കറുപ്പും അഗ്നിതത്വത്തിൻറെ പ്രതിരൂപമാണ്. അയ്യപ്പഭക്തൻ ശബരിമല ദർശനത്തിന് തയ്യാറെടുക്കുമ്പോൾ അഗ്നിവർണമായ കറുപ്പിനെ അണിയുന്നതിലൂടെ താൻ ഈശ്വരതുല്യനായി മാറുന്നു എന്നാണ് അർത്ഥം. 41 ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശനി ദോഷത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

അതിനു പിന്നിലെ കഥ ഇങ്ങനെയാണ്. ആളുകളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു എന്ന് ഒരിക്കൽ അയ്യപ്പൻ ശനീശ്വരയോട് ചോദിക്കുകയുണ്ടായി.തൻറെ ധർമമാണ് അത് എന്നായിരുന്നു ശനിയുടെ മറുപടി. ശനിദോഷം ഒരു വ്യക്തിയെ ബാധിക്കുന്നത് ഏഴ് വർഷത്തെ കാലയളവിലേക്കാണ്. 41 ദിവസത്തെ കഠിന വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഏഴ് വർഷത്തിനിടയിൽ ശനി നൽകുന്നതിനു സമാനമായ കഠിന ജീവിതത്തിലൂടെയാകും അയ്യപ്പ ഭക്തർ കടന്നു പോവുക. അങ്ങനെയെങ്കിൽ തൻറെ ഭക്തരെ ശനിയുടെ ഉപദ്രവത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് അയ്യപ്പൻ ആവശ്യപ്പെട്ടു. പകരം ശനിയുടെ നിറങ്ങളായ കറുപ്പ്, നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ഭക്തർ ധരിക്കുമെന്നും അയ്യപ്പൻ ശനിക്ക് ഉറപ്പ് നൽകി. എന്നാൽ ഇത് ആണ് ഐതിഹ്യം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *