അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത് മയക്കുവെടി വെക്കാൻ ഒരുങ്ങി വനം വകുപ്പ്

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച് കാടുകയറിയ അരിക്കൊമ്പൻ ഇന്ന് വീണ്ടും ഈ ഭാഗത്തിനടുത്തുണ്ടെന്ന് സൂചന. നിലവിൽ വനത്തിനുള്ളിലാണെങ്കിലും ഇത് കമ്പത്ത് ചുരുളി മേഖലയുടെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ്. അവസാനം ലഭിച്ച സിഗ്നൽ പ്രകാരമാണ് ആന ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്.ആന ജനവാസ മേഖലയിലിറങ്ങുന്നുണ്ടോ എന്നത് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.ശനിയാഴ്ച നാട്ടിലിറങ്ങിയ അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന്റെ കൺമുന്നിൽത്തന്നെ തുടർന്നിരുന്നു.

 

 

രാത്രി 8.30ന് നിലയുറപ്പിച്ചിരുന്ന വാഴത്തോട്ടത്തിൽ നിന്ന് കമ്പം ബൈപ്പാസ് മുറിച്ച് കടന്ന് കുറച്ച് ദൂരംപോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെ ഇവിടെ നിന്ന് വീണ്ടുംപോയി. ഞായർ രാവിലെ സുരളി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു. ഇവിടത്തെ വനത്തിനുള്ളിലെ ക്ഷേത്രത്തിന് സമീപത്തെ പ്ലാവിലെ ചക്ക ആഹാരമാക്കിയതും തോട്ടത്തിന്റെ സംരക്ഷണവേലി നശിപ്പിച്ചതുമടക്കം കണ്ടെത്തി. എന്നാൽ ആനയെ പിടികൂടാനുള്ള ശ്രമത്തിൽ ആണ് എല്ലാവരും ആനയെ മയക്കുവെടി വെച്ച് പിടിക്കാനും ആണ് വനം വകുപ്പ് ശ്രമിക്കുന്നത് തമിഴ് നാട് വനം വകുപ്പും കേരളാ വനം വകുപ്പും ഒരുമിച്ചു ആണ് ഈ കാര്യത്തിൽ ഇടപെട്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *