വാസ്തു വീട്ടിൽ ഊണ് മേശ ഇവിടെ ഇടു സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരും

നമ്മളുടെ വീടുകളിൽ വാസ്തു ശാസ്ത്ര പ്രകാരം ഭക്ഷണ മുറിയും അടുക്കളയും അടുത്തായും ഒരേ തറനിരപ്പിലും ആയിരിക്കാൻ ശ്രദ്ധിക്കണം.വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള വന്നാൽ കുടുംബത്തിലെ സമാധാന അന്തരീക്ഷം തകരുമെന്നുമാണ് വാസ്തുവിദ്യാ വിദഗ്ദ്ധരുടെ അഭിപ്രായം.വീട് നിർമിക്കുമ്പോൾ വാസ്തുവിന് പ്രാധാന്യം നൽകുന്ന പതിവ് പണ്ടു മുതൽക്കേ പിന്തുടരുന്ന കാര്യമാണ്. എന്നാൽ, ആധുനിക യുഗത്തിൽ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. അതുകൊണ്ട് തന്നെ ഈ പരിമിതിക്കുള്ളിൽ നിന്നു വേണം വീടിൻ്റെ വാസ്തു നിശ്ചയിക്കാൻ. എന്നാൽ സ്ഥല പരിമിതി മൂലമുള്ള കുറവുകൾ ഗൃഹ നിർമ്മാണത്തിനെ ബാധിച്ചാൽ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകന്നതിന് തുല്യമാകും. നമ്മളുടെ വീടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള.

ഊർജത്തിൻ്റേയും, ആരോഗ്യത്തിൻ്റേയും ഉറവിടമായ ഭക്ഷണം അടുക്കളയിൽ നിന്നാണല്ലോ രൂപം കൊള്ളുന്നത്. അടുക്കള സൗകര്യമുള്ളതായിരിക്കണം എന്നാവും എല്ലാവരുടേയും ആഗ്രഹം. എന്നാൽ സൗകര്യത്തോടൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യത്തിലും ശ്രദ്ധവേണം. ഇത് പ്രകാരം അടുക്കളയ്ക്ക് പ്രത്യേക സ്ഥാനം കൽപിച്ചിട്ടുണ്ട്. വീടിൻറെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. വാസ്തു ശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഭക്ഷണ മുറിയും ഊൺ മേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ശരിയായി സ്വാംശീകരിക്കാൻ സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *