മണിപ്ലാന്റിനൊപ്പം ഈ ചെടി കൂടി വേണം ധനം പറന്ന് വരും

ചെടികള്‍ സൗകര്യപ്രദമായ രീതിയില്‍ വളര്‍ത്തുന്നവരാണ് പലരും. എന്നാല്‍, വാസ്തുശാസ്ത്രപകാരം ഓരോ ചെടിക്കും ഓരോ സ്ഥാനമുണ്ട്. യഥാവിധി വളര്‍ത്തിയാല്‍ പുരോഗതിയും സന്തോഷവും പോസിറ്റീവ് ആയ ഊര്‍ജവും വീട്ടിലുള്ളവര്‍ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിലേക്ക് ചെടികള്‍ വാങ്ങുന്നതിന് മുമ്പ് അവയെക്കുറിച്ചുള്ള വാസ്തുശാസ്ത്രം കൂടി അറിഞ്ഞിരിക്കാം.കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ചെടികള്‍ സഹായിക്കുന്നു. വീട്ടില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധയോടെയും ശരിയായ ദിശയിലേക്കും തന്നെ വളര്‍ത്തണമെന്ന് വാസ്തു നിഷ്‌കര്‍ഷിക്കുന്നുണ്ട്. തെക്ക് കിഴക്കും തെക്ക് വടക്കും ദിശകളില്‍ പൂന്തോട്ടം നിര്‍മിക്കാന്‍ പാടില്ലെന്നാണ് വാസ്തുവനുസരിച്ച് പറയുന്നത്. ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്.

വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്.എന്നാല്‍ മണിപ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ മാത്രമേ ഗുണമുണ്ടാകൂ. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയിയും പറയുന്നു. എന്നാൽ എങ്ങിനെ ആണ് അത് എന്നു വീഡിയോ കണ്ടു മനസിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *