അരിക്കോമ്പന്റെ പണപ്പിരിവ് സങ്കം സജീവം

അരിക്കോമ്പന്റെ പേരിൽ വീണ്ടും തട്ടിപ്പ് എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത്‌ . ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജിവി സങ്കേതത്തിലേക്ക് നാടുകടത്തിയ അരിക്കൊമ്പന്റെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പിരിവെടുത്ത് തട്ടിപ്പ് നടത്തുന്നതായി ആരോപണം. അരിക്കൊമ്പന് വേണ്ടി ചിലർ പണം പിരിച്ചതായ പരാതിയെക്കുറിച്ച് വനംമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ആനയ്ക്ക് ഭക്ഷണവും ചികിത്സയും നൽകാനെന്ന പേരിൽ പണം പിരിച്ചെന്നാണ് ആരോപണം. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ കൊണ്ടു വരാൻ സമൂഹമാധ്യമങ്ങൾ വഴി പണം പിരിച്ചുവെന്നതിനെക്കുറിച്ചും പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ഫാൻസ് കേരളം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താൻ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. നിലവിൽ അരിക്കൊമ്പന്റെ പേരിൽ ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നിരവധി അക്കൗണ്ടുകൾ നിലിവിലുണ്ട്. എന്നാൽ ഇപ്പോളും ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയുന്നു എന്നും പറയുന്നു , അരികൊമ്പനെ തിരിച്ചു കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ട് വരണത്തിനു വേണ്ടി ആണ് ഇങനെ ചെയുന്നത് എന്ന തരത്തിൽ ആണ് പണം പിടിവ് നടത്തുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/vlOSTOX6Fq4

Leave a Reply

Your email address will not be published. Required fields are marked *