കാലുകൾ നിലത്തു കുത്താൻ കഴിയാതെ ആനയുടെ ജീവിതം

2015-ലെ നിലമ്പൂർ മഴവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ ആന കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ മനുവിന് നേരെ നിൽക്കാൻ കഴിയാത്ത സാഹചര്യം നരകയാതനയ്‌ക്ക് അറുതി വരുത്താൻ വിദ്ഗധ സംഘം എത്തി പരിശോധന നടത്തുകയും ചെയ്തു ,
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പിൻ കാലുകൾ നിലത്ത് കുത്തി നിൽക്കാൻ കഴിയാതെ കിടന്ന മനു എന്ന ആന അനുഭവിച്ച് തീർത്ത ദുരിതം ചെറുതല്ല. 2015-ൽ നിലമ്പൂരിൽ ഉണ്ടായ മഴവെള്ള പാച്ചിലിൽ ഒഴുകി വന്നതാണ് മനുവെന്ന കുട്ടിക്കൊമ്പൻ. ആനയെ തിരികെ കാട്ടിൽ വിട്ടെങ്കിലും അന്ന് ആനക്കൂട്ടം കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്.ഇവിടെയെത്തുമ്പോൾ ആനയുടെ പിൻഭാഗത്തെ ഇടതുകാലിന് ചെറിയ തോതിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആന വളരുന്നതിനൊപ്പം ഇതും മൂർച്ഛിച്ചു.

 

 

ആനയ്‌ക്ക് ആഞ്ച് മിനിറ്റിന് അപ്പുറം നിലത്ത് കാലുകുത്തി നിൽക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആരോഗ്യപ്രശ്നം വളർന്നു. തീറ്റ കഴിക്കുന്നുണ്ടെങ്കിലും കൂടുതൽ സമയവും മുട്ടിൽ ഇഴഞ്ഞും കിടന്നുമാണ് ജിവിതം. ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ പ്രയാസം തന്നെ ആണ് വലിയ ഭാരം ഉള്ള ജീവികൾ ആണ് ഈ ആനകൾ ,ആനയ്‌ക്ക് ഇതുവരെ ലഭിച്ച ചികിത്സ എന്തെല്ലാമെന്നും കാലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതിനുള്ള കാരണം എന്താണെന്നുമുൾപ്പെടെ വിവിധ കാര്യങ്ങൾ ഡോക്ടർമാരുടെ സംഘം വിലയിരുത്തി. എന്നത് ഇപ്പോളും ആനക്ക് ചികിത്സ നൽകികൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *