അരിക്കോമ്പന് അവന്റെ അമ്മ മരിച്ചു വീണമണ്ണിലേക്കുള്ള ദൂരംകുറയുന്നു

ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്പൻ. ഒടുവിൽ സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി. അനിമൽ ആംബുലൻസിൽ കൊമ്പനെ പെരിയാറിലേക്കാണ് സംഘം കൊണ്ടുപോകുന്നത്. നിലവിലെ പരിതസ്ഥിതിയിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം അകലേക്ക് അരികൊമ്പനെ പോയി എന്നും പറഞ്ഞിരുന്നു , അരികൊമ്പന്റെ ദേഹത്ത് ഉള്ള റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നേരെ ഉപഗ്രഹത്തിലേക്ക് ആണ് പോകുന്നത്. ഉപഗ്രഹത്തെ നിന്നും ഇത് നിർമിച്ച കമ്പനിയുടെ പോർട്ടലിലേക്കും പോകുന്നു. ഈ പോർട്ടൽ വഴിയാണ് വനം വകുപ്പിന് സിഗ്നലുകൾ കിട്ടുന്നത്.

 

 

കാലാവസ്ഥ വ്യതിയാനങ്ങൾ ഈ സിഗ്നലുകൾക്ക് തടസ്സമാകാനും സാധ്യതകൾ ഉണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ സിഗ്‌നലുകൾ ഉപഗ്രഹത്തിലേക്ക് എത്തുകയുള്ളൂ.ഏതാനും മണിക്കൂറുകൾക്ക് മുൻപ് കിട്ടിയ സിഗ്നലുകൾക്ക് അനുസരിച്ച് മേതഗാനം വന മേഖലയിൽ അരികൊമ്പൻ ഉണ്ട് എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിന്റെ അതിർത്തിയിലേക്ക് എത്തി എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/3hLdi7wI-KQ

Leave a Reply

Your email address will not be published. Required fields are marked *