അരികൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് ആക്രമണം രൂക്ഷം

തമിഴ്നാട് മേഘമലയിൽ അരിക്കൊമ്പൻ എത്തി എന്ന റിപോർട്ടുകൾ ആണ് വന്നുകൊട്നിരിക്കുന്നത് . ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിലെത്തി റേഷൻ കട ആക്രമിച്ച് അരികൊമ്പൻ. തമിഴ്നാട് മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് ആക്രമിച്ചത്. റേഷൻ കടയുടെ ജനൽ തകർത്തെങ്കിലും അരിയെടുക്കാതെ അരികൊമ്പൻ മടങ്ങുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.

 

കട തകർക്കാൻ ശ്രമിച്ചത് അരിക്കൊമ്പൻ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് ചെക്ക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്‌റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. എന്നാൽ ആന നടക്കുന്ന cctv ദൃശ്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

 

https://youtu.be/7Ung-jujGy4

Leave a Reply

Your email address will not be published. Required fields are marked *