അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു വീണ്ടും ജനവാസമേഖലയിലേക്ക്

ജനവാസ മേഖലയിൽ നിന്നും പിടിച്ചു കാട്ടിലേക്ക് അയച്ച അരികൊമ്പൻ എന്ന ആന വീണ്ടും പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചതെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ അരിക്കൊമ്പൻ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കായിരുന്നു അരിക്കൊമ്പൻ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറിൽ നിന്നുള്ള വിവരം.അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു.

പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലെത്തിയത്.നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. അതിനിടെ അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം രം​ഗത്തെത്തിയിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *