അരികൊമ്പനെ മയക്കുവെടി വയ്ക്കുവാൻ ഒരുങ്ങി വനം വകുപ്പ്

ഒരു നാടിനെ തന്നെ പ്രശ്നത്തിൽ ആക്കിയ ഒരു ആന ആയിരുന്നു അരികൊമ്പൻ എന്നാൽ ആന ഇപ്പോൾ വീണ്ടും പ്രശ്നം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് , കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് ഒരുങ്ങി . മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉൾക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പൻ അതിന് ശേഷം ഇപ്പോൾ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടിൽ ശാന്തനായി ഒളിച്ചു നിൽക്കുകയാണ് ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ് മാരും തേനി എസ്.പി.

 

ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉൾക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാൽ മാത്രമേ മയ്ക്കുവെടി വെയ്ക്കു. എന്നാൽ ആന ഇപ്പോൾ വനത്തിൽ തന്നെ ആണ് , ആനയെ പിന്തുടരുക ആണ് വനം വകുപ്പ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Po-jOEng6yg

Leave a Reply

Your email address will not be published. Required fields are marked *