അരികൊമ്പന്റെ കണ്ണിനു കാഴ്ചയില്ലാപരിക്ക് ഗുരുതരം,

കേരളത്തെ ഞെട്ടിച്ച ഒരു ആന കഥ ആണ് അരികൊമ്പൻ എന്ന ആനയുടെ കഥ കാറ്റിൽ നിന്നും നാട്ടിൽ ഇറങ്ങി പല പ്രശനങ്ങളും ഉണ്ടാക്കിയ ഒരു അന ആയിരുന്നു അത് എന്നാൽ ഇപ്പോൾ ഇടുക്കിയിലെ ചിന്നക്കനാലിൽനിന്ന് പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർട്ട്. ആനയുടെ വലതുകണ്ണിനാണ് കാഴ്ചക്കുറവുള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോർട്ടിലാണ് പരാമർശമുള്ളത്.

 

 

ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാൽ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ള പരിക്കാണെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *