അവസരം കാത്തിരുന്നു ആക്രമിച്ച് അരികൊമ്പൻ വീണ്ടും തിരിച്ചു വരുമോ

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കു ശേഷമാണ് അരികൊമ്പനെ ആ മേഖലയിൽ കണ്ടെത്തുന്നത്. ഉടനെ ആകാത്തേക്ക് വെടിയുതിർത്ത് ആനയെ തുരത്തുകയായിരുന്നു. എന്നാൽ കൊമ്പൻ തിരിച്ച് എത്ര ദൂരത്തോളം പോയി എന്നത് വ്യക്തമല്ല. സ്ഥലം മനസ്സിലാക്കിയ സാഹചര്യത്തിൽ അരി കൊമ്പൻ ഇനിയും തിരിച്ച് ഇവിടേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെ അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം.

 

 

പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്. എന്നാൽ ഐ പോൽ  കുമളി ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു എന്നും ഇടുക്കി കുമളിയിൽ എത്താറായി എന്നും പറയുന്നു , ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കൊമ്പനെ വനപാലകർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുമളിയിലെ ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *