അരിക്കൊമ്പൻ കുമളിയിൽ എത്തി കുറച്ചു ദൂരം മാത്രമാണ് ഇടുക്കിയിലേക്ക്

അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിലെത്തി. ജനവാസമേഖലയ്ക്ക് 100 മീറ്റർ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ആകാശത്തേക്കേ് വെടിയുതിർത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു. ജി.പി.എസ്. സിഗ്നലുകളിൽ നിന്നാണ് അരിക്കൊമ്പൻറെ സാന്നിധ്യം മനസിലാക്കിയത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും അരികൊമ്പൻ കുമളിക്ക് സമീപമെത്തി. ജിപിഎസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് ആന കുമളിക്ക് സമീപം എത്തിയതായി കണ്ടെത്തിയത്. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന തമിഴ്നാട്ടിലെ മേഘമലയിലേയ്‌ക്ക് പോയിരുന്നു.

 

 

എന്നാൽ, പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തിരിച്ചെത്തി.ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. എന്നാൽ ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു തന്നെ മടങ്ങുകയും ചെയ്തിട്ടു. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കുമളി എത്തി എന്ന റിപ്പോർട്ടുകളഉം വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/m4TzsiWTvE4

Leave a Reply

Your email address will not be published. Required fields are marked *