ചക്കകൊമ്പന്റെ പരിക്ക് പരിശോധിക്കാൻ വനം വകുപ്പ് ശ്രമം തുടരുന്നു

ആനകൾക്ക് വാഹനം ഇടിച്ചു പരിക്ക് പറ്റുന്നത് പതിവ് കഴിച്ച ആണ് ,കാട്ടാനകൾ ആണ് കൂടുതൽ ആയി അപകടകളിൽ പെടാറുള്ളത് , എന്നാൽ അങ്ങിനെ ആനകൾ അപകടത്തിൽ പെട്ട നിരവധി സംഭവങ്ങൾ ആണ് ഇവിടെ ഉള്ളത് ,കട്ടിൽ നിന്നും റോഡിൽ ഇറങ്ങി വരുന്ന കാട്ടാനകൾ വാഹനം അപകടം ഉണ്ടാക്കുന്നതും പതിവ് കാഴ്ച ആണ് എന്നാൽ അങ്ങിനെ ആന ഉണ്ടാക്കിയ അപകടം ആണ് ഇത് , കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ തോണ്ടിമല ചൂണ്ടലിന് സമീപം ചക്കക്കൊമ്പന്റെ ദേഹത്ത് കാർ തട്ടി നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുട്ടായതിനാൽ വളവിന് സമീപം പെട്ടെന്ന് റോഡിലേക്കിറങ്ങിയ ഒറ്റയാനെ ഇവർക്ക് കാണാൻ കഴിഞ്ഞില്ല.
ചൂണ്ടൽ സ്വദേശി തങ്കരാജ്, ചെറുമകൻ പോൾ കൃപാകരൻ എന്നിവർ സഞ്ചരിച്ച വാഹനമാണ് ചക്കക്കൊമ്പന്റെ മുന്നിൽ പെട്ടത്. പോളാണ് പൂപ്പാറ ഭാഗത്ത് നിന്ന് വന്ന കാറോടിച്ചിരുന്നത്.

 

 

വാഹനം മുട്ടിയപ്പോൾ ഒറ്റയാൻ കാറിലേക്ക് ഇരുന്നു.
ഇതോടെ കാറിന്റെ മുൻഭാഗത്തെ ചില്ല് സഹിതം തകർന്ന് വീണ് തങ്കരാജിന്റെ തലയ്ക്ക് പരിക്കേറ്റു. ഉടൻ തന്നെ ചക്കക്കൊമ്പൻ റോഡിന് താഴേക്ക് ഓടി പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തങ്കരാജിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആനത്താരയിലൂടെ ആന റോഡ് മുറിച്ച് കടക്കുമ്പോൾ വളവ് തിരിഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നു.
ചക്കക്കൊമ്പന് ഏതെങ്കിലും തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ വനം വകുപ്പ് പരിശോധിച്ച് വരുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/xXgBWjSQo0A

Leave a Reply

Your email address will not be published. Required fields are marked *