റേഷൻ കടയിലെ അരി മോഷണം നടത്തി അരികൊമ്പൻ

ചിന്നക്കനാലിൽ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിൻറെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പൻറെ സിഗ്നൽ ലഭിക്കാതെ വന്നത് വനംവകുപ്പിന് ആശങ്കയായിരുന്നു. പിന്നീട് തമിഴ്നാട് വനംവകുപ്പിൻറെ ഒരു സംഘം ഉൾകാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു.

 

 

അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയോട് ചേർന്നുള്ള വനമേഖലയിൽ ആക്രമണം തുടങ്ങി. മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തകർത്തത്. റേഷൻകട ഭാ​ഗികമായി തകർന്നു. അതേസമയം, കാട്ടാന അരി എടുത്തില്ല എന്നാണ് റിപ്പോർട്ട്.ഇന്നലെ വൈകിട്ടാണ് അരിക്കൊമ്പൻ മണലാർ എസ്റ്റേറ്റിലെ റേഷൻകട തകർത്തത്. അതിന് ശേഷം രാത്രിയോടെ ആന വനത്തിലേക്ക് തിരികെ പോകുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുകയാണ്.എന്നാൽ വളരെ അപകടം തന്നെ ആണ് ഇങ്ങനെ ജനവാസ മേഖലയിൽ ആന ഇറങ്ങുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/oCM13GMQ6u4

 

Leave a Reply

Your email address will not be published. Required fields are marked *