കാല് നിലത്തു കുത്താൻ കഴിയാതെ അരികൊമ്പൻ വനത്തിൽ

ഇടുക്കിയെയും തമിഴ്നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്നാട് തിരു‍നെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ടതോടെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ളവർ ആശങ്കയിൽ. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും.കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ ആനനിർത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്.കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്.

തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. ഉൾവനത്തിൽ തുറന്നു വിട്ടാലും ജനവാസമേഖലയിലേക്ക് കാട്ടാന വരുമെന്ന് തെളിഞ്ഞതായി വനം മന്ത്രി , എന്നാൽ ആനയുടെ ആരോഗ്യ സ്ഥിയിൽ മെച്ചപ്പെട്ട ശേഷം ആയിരിക്കും ആനയെ തുറന്നു വിടുന്നത് എന്നും പറഞ്ഞിരുന്നു , എന്നാൽ ഇപ്പോൾ അരികൊമ്പൻ കാല് നിലത്തു കുത്താൻ കഴിയാതെ അരികൊമ്പൻ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *