അരികൊമ്പൻ കേരളത്തിൽ തിരിച്ചു കൊണ്ട് വരൻ കഴിയുമോ

കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ കൊമ്പൻ ഉള്ളത്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ആന ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

ഹൈക്കോടതിയുടെ ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവും സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു സുപ്രീംകോടതിയിൽ സംസ്ഥാന സ‌ർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. ചീഫ് ജസ്‌റ്റിസ്‌റ്റ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ്ധ സമിതിയുടെ തീരുമാനമാണ് യുക്തിസഹമെന്നും കോടതി പറഞ്ഞു. അരികൊമ്പനെ പിടികൂടി കുംകി ആന ആക്കാൻ സാധിക്കില്ല , ആ കോടതി വിധി ഇല്ലായിരുന്നു എങ്കിൽ തമിഴ് നാട് വനം വകുപ്പ് ആനയെ പിടികൂടി ആനയെ കുംകി ആന ആക്കി മറ്റും എന്ന കാര്യത്തിൽ സംശയം ഇല്ല , എന്നാൽ ആനയെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല , കൂടുതലറിയാൻ വീഡിയോ കാണുക ,.

https://youtu.be/h_B-rhpQq44

Leave a Reply

Your email address will not be published. Required fields are marked *