തമിഴന്മാരെ വട്ടം ചുറ്റിച്ചു അരികൊമ്പൻ ഉള്ളവനത്തിലേക്ക് നീങ്ങുന്നു

തമിഴ്നാടിന്റെ മിഷൻ അരികൊമ്പൻ ഇന്ന് തുടങ്ങും എന്ന് ആണ് പറയുന്നത് , ആന വളരെ വലിയ പ്രശനം ആണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് തമിഴന്മാരെ വട്ടം ചുറ്റിച്ചു അരികൊമ്പൻ . കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്നാണ് അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വെച്ച് ഉൾക്കാട്ടിൽ കൊണ്ടുപോയി വിടാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചത്. അതിനിടെ, അരിക്കൊമ്പൻ അർധരാത്രിക്ക് ശേഷം തിരികെ കമ്പം ഭാഗത്തേക്ക് തിരികെ കയറി. ഇപ്പോൾ സുരുളിപ്പെട്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായാണ് സിഗ്നൽ. ആനയെ ട്രാക്ക് ചെയ്യാൻ വനപാലകരുടെ ശ്രമം തുടരുന്നു.

 

 

ആനമല ആന പരിപാലന കേന്ദ്രത്തിൽ നിന്നുള്ള മൂന്ന് കുങ്കി ആനകൾ കമ്പത്ത് എത്തിക്കഴിഞ്ഞു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും സജ്ജരായി. അരികൊമ്പനെ പിടികൂടാൻ വളരെ അതികം വലിയ പരിശ്രമത്തിൽ ആണ് വനം വകുപ്പ് . തമിഴ് നാട് വനം വകുപ്പിനെ പ്രയാസത്തിൽ ആക്കി ആന ഇപ്പോൾ ഉള്വനത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ് , മകമലയിലേക്ക് സഞ്ചരിക്കുകയാണ് എന്ന സിഗ്നൽ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് , എന്നാൽ ഈ ആനയെ പിടികൂടാൻ ഉള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ് , നാട്ടിൽ ഇറങ്ങി അതിക്രമങ്ങൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത് ,

https://youtu.be/yO22g2Q_1gk

Leave a Reply

Your email address will not be published. Required fields are marked *