അരികൊമ്പനെ കണ്ടെത്തി പിടികൂടാനുള്ള ശ്രമം തുടരുന്നു ,

ജനങ്ങളിലാകെ ഭീതി വിതച്ച കാട്ടാന അരികൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾക്ക് ഹൈക്കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും കൂടുതൽ നടപടികളുമായി വനം വകുപ്പ് മുന്നോട്ട്. ആനയെക്കൊണ്ട് പൊറുതി മുട്ടിയ ചിന്നക്കനാൽ, ശാന്തൻ പാറ പ്രദേശങ്ങിലെ ജനങ്ങളുടെ രോഷം തണുപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.
അരികൊമ്പനെ തളക്കുന്നതിനുള്ള കുങ്കിയാനകളിലെ അവസാന രണ്ട് ആനകൾ ഇന്നെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് എത്തുന്നത്. ആനയുടെ ആക്രമണങ്ങൾ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ച് ‘ അരികൊമ്പനെ ‘പിടികൂടുന്നതിനുള്ള വിലക്ക് നീക്കാനും നടപടികളെടുത്തിട്ടുണ്ട്.

 

 

ഇതിനായി ആനയുടെ ആക്രണണത്തിന് ഇരയായവരിൽ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും വനംവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ ഈ ആന വീണ്ടും ജനവാസ മേഖലയി ഇറങ്ങി പ്രശനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ആനയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല , വനം വകുപ്പ് ഉദ്യോഗസ്ഥർ തീവ്ര പരിശ്രമത്തിലായിരുന്നു ആനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കേയാണ് എന്നാൽ റേഡിയോ കോളറിൽ നിന്നുമുള്ള സിഗ്‌നൽ ലഭിച്ചാൽ ആനയെ പിടികൂടാനുള്ള ശ്രമം തുടരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/qfkV-4hXOGk

Leave a Reply

Your email address will not be published. Required fields are marked *