ചക്ക കൊമ്പന് പരിക്ക് ഗുരുതരം

ഇടുക്കി പൂപ്പാറയിൽവെച്ച് ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ചു. അപകടത്തിൽ ഒരു കുട്ടിയടക്കം കാർ യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം.വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് . പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാന ചക്കകൊമ്പനെ കാറിടിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നടന്ന സംഭവത്തിൽ, ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. പ്രകോപിതനായ ആന നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരിക്കുണ്ട്.കാറിലുണ്ടായിരുന്ന തങ്കരാജിനും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. കാറിനും കേടുപാടുകൾ സംഭവിച്ചു.

 

 

പൂപ്പാറ ടൗണിലിറങ്ങിയ ചക്കക്കൊമ്പനെ നാട്ടുകാർ ഓടിക്കുന്നതിനിടെയായിരുന്നു സംഭവം.പരിക്കേറ്റ തങ്കരാജിനെയും കുടുംബത്തിനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ ആണ് ചക്കകൊമ്പൻ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആന പൂപ്പാറ ടൗണിൽ എത്തിയിരുന്നു. അപകടത്തിൽ  അരികൊമ്പന് പരിക്ക് ഉണ്ട് എന്ന വാർത്തകളും വരുന്നു ,  കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പൻ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ആനയ്ക്ക് അപകടത്തിൽ പരിക്കേറ്റോ  ആനയെ വനം വകുപ്പ്  പരിശോധിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് നടത്തും. പരിക്കേറ്റിട്ടുണ്ടെങ്കിൽ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് വ്യക്തമാക്കി. കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *