അരികൊമ്പന്റെ ശല്യം തീർന്നപ്പോൾ ഇവൻ തുടങ്ങി

കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആയി മാറിയിരിക്കുകയാണ് , അരികൊമ്പന് ശേഷം , ഇന്നലെ പുലർച്ചെ തോട്ടം തോഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ഭീതിയിലാണ് ഇപ്പോഴും പാമ്പൻമല അടക്കമുള്ള അഞ്ച് ഗ്രാമങ്ങൾ. പടയപ്പ മറയൂരിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാൻ വാച്ചർമാരെ നിയമിച്ച് വനംവകുപ്പ്. ഇന്നലെ പുലർച്ചെ തോട്ടം തോഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ഭീതിയിലാണ് ഇപ്പോഴും പാമ്പൻമല അടക്കമുള്ള അഞ്ച് ഗ്രാമങ്ങൾ. അക്രമത്തിൽ ഭാഗികമായി തകർന്ന വീടുകൾ നന്നാക്കാന‍് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപെട്ടുവെങ്കിലും ഇതുവരെ തീരുമാനമായില്ല.

ഇടുക്കിയിൽ നാട്ടുകാരെ ദുരിതത്തിലാക്കിയ അരിക്കൊമ്പനെ കാടുകയറ്റിയെങ്കിലും അരിക്കൊമ്പൻറെ പാത പിന്തുടർന്ന് അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പൻ പടയപ്പയും. കഴിഞ്ഞ ദിവസം, മറയൂർ പാമ്പൻ മലയിലെ ലയത്തിൽ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ്റി തിന്നത്. ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകൾ തകർത്ത് അരിയെടുത്ത് തിന്നുന്ന അരിക്കൊമ്പൻറെ പാത പിന്തുടരുകയാണ് മൂന്നാറിലെ കൊമ്പൻ പടയപ്പ. മറയൂർ പാമ്പൻ മലയിൽ തോട്ടം തൊഴിലാളികളുടെ താമസിക്കുന്ന ലയങ്ങളുടെ വാതിലുകൾ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരിയെടുത്ത് അകത്താക്കിയത്. എന്നാൽ ആനയുടെ ആക്രമണം പേടിച്ചു കഴിയുകയാണ് , പ്രദേശ വാസികൾ

Leave a Reply

Your email address will not be published. Required fields are marked *