ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് തകർന്നു

കാട്ടാനകൾ ആക്രമണം നടത്തുന്നത് നമ്മളുടെ നാട്ടിൽ പതിവ് കാഴ്ച ആണ് , എന്നാൽ അങിനെ ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആക്രമണത്തിൽ തകർന്നു. ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. കോളനിക്ക് സമീപം ഇന്നലെ ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയതിനാൽ സീസ ഇന്നലെ തന്നെ മോട്ടോർ സ്ഥലത്തേക്ക് മാറിയിരുന്നു. രാത്രിയിലാണ് ലീലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

ആന ഷെഡ് തകർക്കുന്നത് കണ്ട നാട്ടുകാർ ബഹളം വയ്ക്കുകയും ആനയെ അവിടെ നിന്ന് ഓടിക്കുകയുമായിരുന്നു. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. കാട്ടാന ആക്രമണത്തിൽ നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാർ കനത്ത പ്രതിഷേധം നടത്തുന്നുണ്ട്.അതേസമയം അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ വിദഗ്ധ സമിതിയെ അറിയിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/dJrNPXk60kU

Leave a Reply

Your email address will not be published. Required fields are marked *