പടയപ്പക്ക് കലി കയറിയാൽ ഇതിനപ്പുറം സംഭവിക്കും

മൂന്നാറിൽ വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ച് ഒറ്റയാൻ പടയപ്പ മൂന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ഉദുമൽപേട്ടയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെ പുലർച്ചെ ആറ് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. നയമക്കാട് എസ്റ്റേറ്റ് പരിസരത്തു വച്ചാണ് സംഭവം ഉണ്ടായത് ബസിന്റെ മുൻവശത്തെ ഗ്ലാസ് ആന കുത്തിപ്പൊട്ടിച്ചു.
ഇതോടെ യാത്രക്കാരും ജീവനക്കാരും ഇതോടെ പരിഭ്രാന്തരായി എന്നാൽ ഗ്ലാസ് തകർത്ത ശേഷം ആന പിന്തിരിഞ്ഞു പോയതോടെയാണ് ആശ്വാസമായത്. ചില്ല് തകർന്നതിനാൽ യാത്ര തുടരാൻ കഴിയാതെ ഇന്ന് സർവീസ് ഉപേക്ഷിച്ചു.

രണ്ടു ദിവസങ്ങൾക്ക് മുമ്പും നയമക്കാട് എസ്റ്റേറ്റ് പരിസരത്തുവച്ച് തമ്പടിച്ചിരുന്ന പടയപ്പ കെഎസ്ആർടിസി ബസ് ആക്രമിച്ചിരുന്നു.തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേയ്ക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാന്റിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി. മൂന്ന് ദിവസത്തിനുള്ളിൽ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ് വലിയ ഒരു അപകടം താനെന്ന ആണ് ഈ ആന കാരണം നാട്ടുകാർക്ക് സംഭവിച്ചിരിക്കുന്നത് , ഒട്ടനവധി ആക്രമണങ്ങൾ ആണ് ആന ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *