കുട്ടിയാന മരിച്ചത് അറിയാതെ അമ്മയാന കുട്ടിയാനയെ എഴുനേൽപ്പിക്കാൻ ശ്രെമിക്കുന്ന വീഡിയോ

ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവൽ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി. വിതുരയിലാണ് മരണത്തിലും കൈവിടാത്ത മാതൃസ്നേഹത്തിന് ഒരു നാടാകെ ദൃക്സാക്ഷിയായത്. ചരിഞ്ഞ കുട്ടിയാനയ്ക്കു സമീപം നിലയുറപ്പിച്ച അമ്മയാന രണ്ട് രാത്രിയും ഒരു പകലുമാണ് കാവൽ നിന്നത്. ഒടുവിൽ അമ്മ ആന ഉൾ വനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ശനിയാഴ്ച്ച രാത്രി 9 മണിയോടെയാണ് കാട്ടാന കുട്ടിയെ അമ്മയാന തട്ടി തട്ടി കൊണ്ടുവരുന്നത് ആദിവാസികൾ കണ്ടെത്. ഇത് കണ്ടയുടനെ ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

അവർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാന കൂട്ടം ഉണ്ടായിരുന്നതിനാൽ സമീപം ചെല്ലാൻ കഴിഞ്ഞില്ല. കുട്ടിയാന മരിച്ചത് അറിയാതെ അമയാന ഇതിനെ തട്ടി തട്ടി കാട്ടിലേക്ക് കൊണ്ട് പോയി കൊണ്ടിരുന്നു. പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും അമ്മയാന ജഡത്തിനു സമീപം തുടർന്നു. എന്നാൽ ആന കുട്ടി മരിച്ചത് അറിയാതെ ആണ് ആന അടുത്ത് നിന്നിരുന്നത് , എന്നാൽ ഇത് എല്ലാം വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കര്യം താനെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_JHjuB7K_9Q

Leave a Reply

Your email address will not be published. Required fields are marked *