പടയപ്പാ ഇറങ്ങി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഡ്രൈവർ

മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും അപകടകാരിയായ കാട്ടാന പടയപ്പ ഇറങ്ങി പ്രശനം ഉണ്ടാക്കി എന്ന വാർത്തകളും മറ്റും ആണ് വരുന്നത് , കന്നിമല എസ്റ്റേറ്റിൽ, മണിക്കൂറുകളോളം ആന നിലയുറപ്പിച്ചത് ആശങ്ക പരത്തി. അതേസമയം ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ അപകടകാരിയായ ഒറ്റയാൻ അരികൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേർന്നു. രാത്രി പതിനൊന്ന് മണിയോടെയാണ്,

തോട്ടം മേഖലയായ മൂന്നാർ കന്നിമല എസ്‌റ്റേറ്റിൽ പടയപ്പ എത്തിയത്. മേഖലയിലെ കമ്പനിവക ക്വാർട്ടേഴ്‌സുകൾക്ക് നേരെ ആന ആക്രമണം നടത്തി. കെട്ടിടങ്ങളുടെ ജനൽ ചില്ലുകൾ തകർത്തു. കൃഷിയും നശിച്ചിട്ടുണ്ട്. മേഖലയിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച ശേഷം, പുലർച്ചെയാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം പകൽ സമയത്തും പടയപ്പ ജനവാസ മേഖലയിൽ എത്തിയിരുന്നു.അപകടകാരിയായ അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഉടൻ ആരംഭിയ്ക്കും.
ചിന്നക്കനാൽ 301 കോളനിയിൽ അരികൊമ്പനെ എത്തിച്ച്, പിടികൂടുന്നതിനാവും പ്രാഥമിക പരിഗണന നൽകുക.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *