അരികൊമ്പന് കേരളത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു

കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. എന്നത് അവിടെ നിന്നും പ്രശനം ഉണ്ടാക്കിയ ആനയെ പിന്നീട് വനത്തിലേക് തന്നെ തിരിച്ചു അയക്കുകയ്യായിരുന്നു , ജനവാസ മേഖലയിൽ നിന്നും പിടിച്ചു കാട്ടിലേക്ക് അയച്ച അരികൊമ്പൻ എന്ന ആന വീണ്ടും പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്.

എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചതെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ അരിക്കൊമ്പൻ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കായിരുന്നു അരിക്കൊമ്പൻ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറിൽ നിന്നുള്ള വിവരം.അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു എന്നും കേരളത്തിലേക്ക് ഏതാണ് ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *