അരികൊമ്പന്റെ ആരോഗ്യത്തിൽ വനം വകുപ്പിന് ആശങ്ക

അരികൊമ്പന്റെ സിഗ്നൽ കിട്ടിയെന്ന് തമിഴ്‌നാട് വനം വകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും ആറ് കിലോമീറ്റർ മാറിയാണ് അരികൊമ്പന്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി. ആനയെ വീണ്ടും പിടിച്ചു വനത്തിലേക്ക് അയക്കുകയും ചെയ്തു , തുമ്പിക്കൈയിലെ ആഴത്തിലുള്ള മുറിവും ശരീരത്തിലെ പരുക്കുകളും ദീർഘദൂര യാത്രയെ തുടർന്നുള്ള കടുത്ത ക്ഷീണവും കാരണം ഏറെ അവശനായ അരിക്കൊമ്പൻ അത്ര വേഗം നെയ്യാർ വനമേഖലയിൽ പ്രവേശിക്കില്ലെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. .

നെയ്യാർ വനമേഖലയിലെത്താൻ കുറഞ്ഞത് 5 ദിവസമെങ്കിലും വേണ്ടി വരുമെന്നും വനം വകുപ്പ് പറയുന്നു. ആനയുടെ സഞ്ചാരം തമിഴ്നാട്ടിലാണെങ്കിലും കേരള–തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ സംസ്ഥാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. റേഡിയോ കോളർ ഘടിപ്പിച്ചാൽ 20 കിലോമീറ്റർ മാത്രം ആണ് സിഗ്നൽ ലഭിക്കുന്നത് , എന്നാൽ ഇപ്പോൾ അരികൊമ്പൻ 30 കിലോ മീറ്ററിൽ കൂടുതൽ സഞ്ചരിച്ചിരുന്ന അരികൊമ്പൻ ഇപ്പോൾ സഞ്ചരിക്കുന്നത് 6 കിലോ മീറ്റർ ആണ് , എന്നാൽ അതിൽ നിന്നും ആനക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ട് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *