മദം പൊട്ടി കൊലവിളിച്ച് പടയപ്പ വീണ്ടും നാട്ടിൽ ഇറങ്ങി

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ പടയപ്പാ എന്ന കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയ ഒരു കാഴ്ച ആണ് ഇത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആയിരുന്നു ഇത് , പാതയോരത്തു നിർത്തിയിട്ടിരുന്ന ലോറിയിലെ തേയിലപ്പൊടി ചാക്കുകൾ കാട്ടുകൊമ്പൻ പടയപ്പ വലിച്ചു പുറത്തിട്ടു നശിപ്പിച്ചു. മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ് ലാൻഡിലാണു സംഭവം. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര ഫാക്ടറിയിൽ നിന്നു കൊച്ചിയിലേക്കു തേയില കയറ്റിക്കൊണ്ടുപോയ ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന നശിപ്പിച്ചത്.

ഡ്രൈവർ ലോറി നിർത്തിയിട്ടശേഷം ഉറങ്ങാൻ പോയ സമയത്താണു കാട്ടാനയുടെ ശല്യമുണ്ടായത്. ലോറിയുടെ പടുത വലിച്ചുകീറി തേയിലച്ചാക്കുകൾ വലിച്ചെറിയുകയായിരുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭക്ഷണം തേടിയാണു പടയപ്പ ലോറിയിൽ പരിശോധന നടത്തിയതെന്നാണു കരുതുന്നത്. കഴിഞ്ഞ ഒന്നര മാസമായി നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിലായിരുന്നു പടയപ്പയുടെ ‘ഭക്ഷണം. എന്നാൽ ഇങ്ങനെ നിരവധി തവണ ആണ് ആനകൾ വനത്തിൽ നിന്നും ഇറങ്ങി ജനവാസ മേഖലയിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നത് , വളരെ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *