32 മണിക്കൂറായി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അരികൊമ്പൻ

തമിഴ്നാടിന്റെ ഞായറാഴ്ചത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു. അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കാട് കയറിയെങ്കിലും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.ഞായറാഴ്ച അതിരാവിലെ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനപാലകർ ശ്രമം തുടങ്ങിയിരുന്നു.

 

 

 

കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ മാറി സുരുളിപെട്ടിയിൽ ആയിരുന്നു അരിക്കൊമ്പൻ. പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്കു പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു. പല സമയത്തും സിഗ്നലുകൾ മാത്രമാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം അരികൊമ്പനെ പിടിച്ചു എന്ന വാർത്തകളും വരുന്നു , 32 മണിക്കൂറായി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അരികൊമ്പൻ ഇരുന്നത് എന്നും പറയുന്നു , എന്നാൽ അരികൊമ്പനെ വനം മേഖലയിൽ ഇറക്കിയപ്പോൾ ആന ഡാമിൽ നിൽക്കുന്ന പുതിയ ദൃശ്യങ്ങൾ ആണ് അവിടെ നിന്നും വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/xv3ucBoVeVs

Leave a Reply

Your email address will not be published. Required fields are marked *