മയക്കുമരുന്നിന്റെ ആലസ്യത്തിൽ, തുമ്പിക്കൈയിലെ മുറിവിന്റെ വേദന അരിക്കൊമ്പന്

കൊമ്പൻ ഇടുക്കിയെയും തമിഴ്നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്നാട് തിരു‍നെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ടതോടെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ളവർ ആശങ്കയിൽ. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും.ആനനിർത്തിയിലൂടെ ഒറ്റ രാത്രി കൊണ്ട് അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ‌ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആണ് അരികൊമ്പനെ മയക്കുവെടി വെച്ച് പിടിച്ചത് തമിഴ് നാട് വനം വകുപ്പ് ,ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. തമിഴ്‌നാട് വനം വകുപ്പാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപം കൊമ്പൻ കാടുവിട്ട് പുറത്തേക്കിറങ്ങിയിരുന്നു.

 

ഇതിന് പിന്നാലെയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റിയിട്ടുണ്ട്. അധികം വൈകാതെ വെള്ളിമല വനത്തിലേക്ക് മാറ്റും. ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. രണ്ട് ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഉള്ളതെന്നാണ് വിവരം.പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ ബന്ധിച്ചു. തുമ്പിക്കൈയിലെ മുറിവിന്റെ വേദന അരിക്കൊമ്പന് ഉണ്ടായിരിക്കുന്നു , പരിശോധനക്ക് ഒടുവിൽ ആണ് ആനയെ വാഹനത്തിൽ കയറ്റിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/9ueqxX2I66s

Leave a Reply

Your email address will not be published. Required fields are marked *