ജൂൺ 6 – മുതൽ ഗജകേസരിയോഗം ഉള്ള 7 നക്ഷത്രക്കാർ

ജൂൺ 6 – മുതൽ ഗജകേസരിയോഗം സര്‍വ്വ ഐശ്വര്യങ്ങളും സര്‍വ്വ സൗഭാഗ്യങ്ങളും വന്നുഭവിക്കുന്ന യോഗമാണ് ഗജകേസരി യോഗം. ബുധ ഗ്രഹത്തിന്റെ രാശിമാറ്റമാണ് ഒരാളില്‍ ഗജകേസരി യോഗം സൃഷ്ടിക്കുന്നത്. ബുദ്ധിയുടെയും ശക്തിയുടെയും വിജയത്തിന്റെയും കാരകനായ ബുധന്‍ ഏറ്റവും അനുകൂലമായി നില്‍ക്കുകയും ഒപ്പം മറ്റ് ഗ്രഹങ്ങള്‍ ഗുണസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുമ്പോള്‍ ഗജകേസരി യോഗം ഭവിക്കും. കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും വരുന്ന ഇടവക്കൂറിലെ നാളുക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം മൂലം ഗജകേസരി യോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. തൊഴില്‍പരമായി,

 

പ്രത്യേകിച്ച് വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ഭവിക്കുന്നതിനോടൊപ്പം വിജയവും ഉണ്ടാകും. രോഗദുരിതങ്ങള്‍ അകന്ന് ആയുരാരോഗ്യമുണ്ടാകും. ആനന്ദകരവും സമാധാനകരവുമായ ജീവിതമുണ്ടാവും. ആഗ്രഹ സാഫല്യം ലഭിക്കും. പൂര്‍ത്തീയാക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ പൂര്‍ണമാക്കുവാന്‍ കഴിയും. ദാമ്പത്യത്തില്‍ എല്ലാ ഐശ്വര്യങ്ങളും ഭവിക്കും. സംരംഭം, വ്യാപാരം തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബം, സൗഹൃദം തുടങ്ങിയ ബന്ധങ്ങളിലൂടെ ആനന്ദവും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നു. വിദേശത്തേക്ക് പോകാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *