വീടിൻറെ കന്നിമൂലയ്ക്ക് കിണർ വന്നാൽ വീടിനു സംഭവിക്കുന്നത് അറിഞ്ഞാൽ ഞെട്ടും

ഭവനത്തിന്റെ യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ ഗൃഹവാസികൾക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം . സ്ഥാനം തെറ്റി നിർമ്മിക്കുന്ന കിണറുകൾ വിപരീതഫലം നൽകുന്നതാണ്. കിണറിന് ഏറ്റവും അനുയോജ്യമായ സ്ഥാനം വീടിന്റെ വടക്കു കിഴക്കേ മൂലയിലാണ്. അതായത് ഈശാന കോണിൽ.ഒരു വീട് നിര്‍മിക്കുമ്പോള്‍ വാസ്തുശാസ്ത്രപരമായി അതിനെ എട്ടായി വിഭജിക്കുന്നു. ഇതിലെ ഓരോ കോണുകളും ആ വീട്ടില്‍ താമസിക്കുന്നവരുടെ തൊഴില്‍പരമായോ വിദ്യാഭ്യാസപരമായോ ദാമ്പത്യപരമായോ ഉള്ള കാര്യങ്ങളെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് വിശ്വാസം. വാസ്തുവിദ്യയനുസരിച്ച് ഉത്തമ സ്ഥാനങ്ങളില്‍ കിണര്‍ കുഴിച്ചാല്‍ സന്തോഷവും ഭാഗ്യവും രോഗമില്ലായ്മയും, ധനവര്‍ദ്ധനവുമാണ് ഗുണഫലം.വ്യാപാരത്തില്‍ സ്ഥിരതയും വിജയവും പേരും പ്രശസ്തിയും ഉണ്ടാകുന്നതിനും ഇത് സഹായിക്കും.

സ്ത്രീകളെ സംബന്ധിച്ചും പൊതുവേ ഗുണകരമായിരിക്കും. വീടിന്‍റെ അഥവാ ഭൂമിയുടെ വടക്ക് കിഴക്കേ മൂലയാണ് മീനം രാശിയായി കണക്കാക്കാറ്. ഈ രാശിയില്‍ വരുന്ന സ്ഥാനം കിണറിന് ഉത്തമം എന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു. കിഴക്ക് ഭാഗത്ത് മധ്യത്തിലായും കിണറിന് സ്ഥാനമുണ്ട്. വീട് നില്‍ക്കുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം അനുസരിച്ചും കിണറിന്‍റെ സ്ഥാനം നിര്‍ണയിക്കാം. എന്നാൽ അല്ലാത്തപക്ഷം കിണർ കുഴിച്ചു കഴിഞ്ഞാൽ വളരെ ദോഷം തന്നെ ആണ് വീടിനു തന്നെ ആപത്തു ആണ് , വളരെ മോശം ആയ സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും , വീട് മുടിഞ്ഞുപോകും എന്നാണ് ശാസ്ത്രം പറയുന്നത് , .

Leave a Reply

Your email address will not be published. Required fields are marked *