കാട്ടുപോത്തിനെ കൊല്ലണം, വാശിയിൽ നാട്ടുകാർ,

കാട്ടുപോത്തിനെ കൊല്ലണം, വാശിയിൽ നാട്ടുകാർ, ജീവനും കൊണ്ടോടി കാട്ടുപോത്ത് കോട്ടയം കണമലയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി കണ്ടെത്തൽ . വെടിയേറ്റ പ്രകോപനത്തിലാണ് പോത്ത് നാട്ടുകാരെ ആക്രമിച്ചത് എന്നാണ് വി്വരം. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം ആവശ്യപ്പെട്ടുകൊണ്ട് സ്ഥലത്ത് ഇന്ന് വീണ്ടും പ്രതിഷേധം നടക്കും. പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചെന്നും വിവരമുണ്ട്. കൊലപാതക പ്രേരണക്കുറ്റമാകും ഇവർക്കെതിരെ ചുമത്തുക. അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

 

പോത്തിനെ കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ 2 സംഘങ്ങളായി തിരിഞ്ഞ് ശ്രമം നടത്തുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസമേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്. കാട്ടുപോത്തിന്റെ ശല്യത്തിൽനിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വലിയ ഒരു അപകടം തന്നെ ആണ് ഈ കാട്ടുപോത്തും വരുത്തിവെച്ചിരിക്കുന്നത് ,

 

https://youtu.be/5aq6FmO_8W8

Leave a Reply

Your email address will not be published. Required fields are marked *