ഇടഞ്ഞ ആനയ്ക്ക് മുന്നിൽ പെട്ട ഓട്ടോറിക്ഷ യാത്രക്കാർ .

ഇടഞ്ഞ ആനയ്ക്ക് മുന്നിൽ പെട്ട ഓട്ടോറിക്ഷ യാത്രക്കാർ .
ഇന്നും ഒരു ഞെട്ടലായിട്ടെ പൊൻകുന്നത്തെ ഓട്ടോറിക്ഷ ഡ്രൈവർ ആയ ബിബിനേഷിന് ആ ദിവസം ഓർക്കാൻ കഴിയു . ബിബിനേഷിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസം ആയിരിക്കും അന്ന് . 2020 ഒക്ടോബർ 21 നു യാത്രക്കാരുമായി പോകുമ്പോൾ ആയിരുന്നു ഇടഞ്ഞു ഓടിയ ആന ബിബിനേഷിന്റെ ഓട്ടോയുടെ മുന്നിലേക്ക് വന്നത് . അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവമായിരുന്നു അത് . ബിബിനേഷ് എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു പോയി . പെട്ടെന്ന് തന്നെ ബിബിനീഷും , യാത്രക്കാരും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കേറി .

 

 

അടുത്ത നിമിഷം തന്നെ ആന ബിബിനേഷിന്റെ ഓട്ടോറിക്ഷ കുത്തി മറിക്കുക ആയിരുന്നു . നോക്കി നിൽക്കാൻ മാത്രമേ എല്ലാവർക്കും സാധിച്ചുള്ളൂ . എന്നാൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു ബിബിനേഷ് . തടി പിടിക്കാനായി എത്തിയ ആന ആയിരുന്നു അവിടെ ഇടഞ്ഞത് . മയക്കു വെടി വെച്ചെങ്കിലും ആനക്ക് അത് കൊണ്ടില്ല . തുടർന്ന് 13 മണിക്കൂർ പരിശ്രമിച്ചാണ് ആനയെ തളച്ചത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/TWrn2HLRHp8

Leave a Reply

Your email address will not be published. Required fields are marked *