റേഷൻ കാർഡ് ബിപിഎൽ ആക്കാം അപേക്ഷ നൽകാം

റേഷൻ കാർഡ് ബിപിഎൽ കാർഡ് ആക്കാൻ അപേക്ഷനൽ കഴിയും , കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് റേഷൻ കാർഡ് വഴിയാണ്. പക്ഷേ മുൻഗണനാ വിഭാഗം, മുൻഗണനേതര വിഭാഗം എന്നിങ്ങനെ നോക്കിയാണ് ആനുകൂല്യങ്ങൾ നൽകി വരുന്നത്. എന്നാൽ മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്കാണ് കേന്ദ്ര സർക്കാറിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. മുൻഗണനേതര വിഭാഗത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാറിൻ്റെ വളരെ കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്.എന്നാൽ മുൻഗണ നേതര വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി ആളുകൾ ഇപ്പോഴും ഉണ്ട്. അവർക്ക് നല്ലൊരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

മുൻഗണനേ തര വിഭാഗത്തിൽ പെട്ട APL കാർഡിൽ നിന്ന് BPL കാർഡിലേക്ക് മാറാൻ ഇപ്പോൾ അപേക്ഷിക്കാം. BPL പട്ടികയിൽ അംഗമാവാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.നിർദ്ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ നയിക്കുന്ന കുടുംബം, ആശ്രയ പദ്ധതിയിൽ അംഗങ്ങളായവർ, കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതര രോഗങ്ങൾ ഉള്ളവർ തദ്ദേശ സ്വയംവരണ മാനദണ്ഡപ്രകാരം BPL പട്ടികയിൽ ഉൾപ്പെട്ട കുടുംബം, പട്ടികവർഗ്ഗ വിഭാഗം, പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ എന്നിവർക്കാണ് മുൻഗണനാ . എന്നാൽ റേഷൻ കടകൾ വഴിയും സപ്ലൈകോ വഴി ആണ് ഈ ഒരു കാര്യം ചെയ്യാൻ കഴിയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *