മംഗലാംകുന്ന് കർണന്റെ അവസാന പൂരം . മറക്കാൻ കഴിയില്ല

നാട്ടാനകളിൽ പ്രശസ്തനായ മംഗലാംകുന്ന് കർണൻ എന്ന അന്നായിരുന്നു ,ആനപ്രേമികളുടെ പ്രിയങ്കരനാണ് മംഗലാംകുന്ന് കർണൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രമുഖ ഉൽസവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നാട്ടാനകളിൽ പ്രശസ്തനായിരുന്ന മംഗലാംകുന്ന് കർണൻ ചരിഞ്ഞു. അറുപത്തിയഞ്ച് വയസ്സായിരുന്നു. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്ന കർണൻ ഇന്ന് പുലർച്ചെ നാലിനാണ് ചരിഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് ബിഹാറിൽ നിന്നെത്തി കേരളത്തിലെ ആനപ്രേമികളുടെ മനം കവർന്ന കൊമ്പനായിരുന്നു മംഗലാംകുന്ന് കർണൻ. പ്രായാധിക്യത്തിൻറേതായ പ്രശ്നങ്ങൾ കുറേക്കാലമായി ഉണ്ടായിരുന്നു. തലപ്പൊക്കം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത കൊമ്പനായിരുന്നു കർണൻ.

എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കും വരെ തലയെടുപ്പോടെ നിൽക്കാനുള്ള പ്രത്യേകതയാണ് കർണന് ഏറെ ആരാധകരെ സമ്മാനിച്ചത്. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്. ആനപ്രേമിയായ മനിശ്ശേരി ഹരിദാസായിരുന്നു നേരത്തെയുള്ള ഉടമ. അന്ന് പേര് മനിശ്ശേരി കർണനെന്ന്. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ കയ്യിലെത്തിയതോടെയാണ് മംഗലാംകുന്ന് കർണനാവുന്നത്. 2019 മാർച്ചിലാണ് കർണർ അവസാനമായി തിടമ്പേറ്റിയത്. പൂരപെർമികൾക്കും ആന പ്രേമികൾക്കും വളരെ അതികം വിഷമം തന്നെ ആയിരുന്നു ഈ ആനയുടെ വിയോഗം ,
https://youtu.be/KbH05rLZUMc

Leave a Reply

Your email address will not be published. Required fields are marked *