ഇറാഖിൽ വിവാഹം നടന്ന ഹാളിൽ തീപിടുത്തം 100 പേർ മരണപ്പെട്ടു

ഇറാഖിൽ വിവാഹ ചടങ്ങിനിടെയുണ്ടായ തീപിടുത്തം വിവാഹ ചടങ്ങിനിടെ ഇറാഖിലുണ്ടായ തീ പിടിത്തവുമായി ബന്ധപ്പെട്ട് 14 പേർ അറസ്റ്റിൽ. ഓഡിറ്റോറിയം ഉടമകൾ ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. വിഷയത്തിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരം 72 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.തീപിടിത്തത്തെ തുടർന്ന് 100 ൽ അതികം പേർ കൊല്ലപ്പെട്ടു. നിരവിധ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപ നഗരങ്ങളായ മൊസൂൾ, എർബിൽ, ദുഹോക്ക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

വരൻ റിവാൻ ഈഷോയും വധു ഹനീനും സുരക്ഷിതരാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും വരന്റെ പിതാവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിവാഹ ചടങ്ങ് നടന്ന ഹാളിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. തീപിടിച്ച് നിമിഷങ്ങൾക്കകം മേൽക്കൂര തകർന്ന് വീണിരുന്നു. വളരെ വേഗം തീപിടിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ സാധനസാമഗ്രികളാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തീപിടുത്തം തടയാനുള്ള എക്‌സിറ്റിങ്ഗ്യൂഷർ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഹാളിലുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തെ കുറിച്ച് നിരവധി മാധ്യമങ്ങൾ ആണ് പറഞ്ഞിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *