പനവല്ലിയിലെ ജനജീവിതം ദുഷ്കരം ബൈക്കിന് മുന്നിലേക്ക് ചാടിവീഴും കടുവ

വന്യ മൃഗങ്ങളെ എല്ലാവര്ക്കും ഭയം തന്നെ ആണ് , എന്നാൽ അങിനെ ഏറ്റവും ഭയം ഉള്ള ഒരു ജീവി ആണ് കടുവകൾ .എന്നാൽ അങിനെ ഒരു നാടിനെ മുഴുവൻ ഭയത്തിൽ ആക്കിയിരിക്കുകയാണ് , ഈ കടുവ , ഒന്നരമാസത്തോളം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയേയും പരിസരങ്ങളെയും വിറപ്പിച്ച കടുവ കൂട്ടിലായി. മയക്കുവെടിവച്ച്‌ പിടികൂടാൻ ഊർജിത ശ്രമം നടത്തുന്നതിനിടെ ചൊവ്വ രാത്രി കൂട്ടിലകപ്പെട്ടത്‌. പനവല്ലി പള്ളിക്ക്‌ സമീപം രവിയുടെ വീടിന്‌ മുന്നിൽ വനംവകുപ്പ്‌ വച്ച കൂട്ടിലാണ്‌ കുടുങ്ങിയത്‌. ഇതോടെ കടുവാ ഭീതിക്ക്‌ ആശ്വാസമായി.വനം വകുപ്പ്‌ എൻഡബ്ല്യു- 5 ആയി രേഖപ്പെടുത്തിയ കടുവയാണ്‌,

കഴിഞ്ഞ ജൂണിൽ തിരുനെല്ലി ആദണ്ഡയിൽ കൂടുവച്ച്‌ പിടിച്ച്‌ ഉൾവനത്തിൽവിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുകയായിരുന്നു. തിങ്കൾ മുതലാണ്‌ മയക്കുവെടിവച്ച്‌ പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്‌. പശുക്കിടാവിനെയും വളർത്തുനായകളെയും കടുവ പിടികൂടി കൊന്നിരുന്നു. പലതവണ നാട്ടുകാർ കടുവയ്‌ക്ക്‌ മുമ്പിൽപെട്ടു. ഒരുമാസത്തോളമായി മൂന്ന്‌ കൂടുകൾ സ്ഥാപിച്ച്‌ കാത്തിരുന്നിട്ടും കൂട്ടിലാകത്തതിനെ തുടർന്ന്‌ കഴിഞ്ഞ 24ന്‌ ആണ്‌ മയക്കുവെടിവച്ച്‌ പിടികൂടാൻ കഴിഞ്ഞത് , ജനവാസ മേഖലയിൽ വളരെ അതികം ഭീതി പടർത്തിയ ഒരു കടുവ തന്നെ ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/exizRZRAo3o

Leave a Reply

Your email address will not be published. Required fields are marked *