പാപ്പാനെത്തി രാജന്റെ ദുരിതം തീർന്നു

ആനകൾക്ക് പാപ്പാന്മാർ ഇല്ലാത്ത ആനകൾ ഇണങ്ങുകയില്ല , എന്നാൽ അങിനെ ഒരു പാപ്പാൻ ഇല്ലാതെ ആനയുടെ ദാരുണ അവസ്ഥ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ഗജകേസരി മലയാലപ്പുഴ രാജൻ ആനയുടെ ഒന്നാം പാപ്പാൻ മുതുകളം മനീഷിന്റെ സസ്പെൻഷൻ ദേവസ്വം ബോർഡ് പിൻവലിച്ചു. പാപ്പാൻ തിരിച്ചെത്തി ആനയുടെ പരിചരണം ഏറ്റെടുത്തു. മദപ്പാടിനെ തുടർന്ന് 6 മാസമായി ചങ്ങലക്കുരുക്കിൽ ഇട്ടിരിക്കുന്ന രാജൻ ആനയുടെ ഒന്നാം പാപ്പാനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും ആനയുടെ കഷ്ടതകളും ‘മലയാള മനോരമ’ ഇന്നലെ റിപ്പോർട്ട് ചെയ്ത‌ിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ദേവസ്വം കമ്മിഷണർ,

പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ എന്നിവരോട് വിവരങ്ങൾ തിരക്കി. ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കുന്നതാണ് നല്ലതെന്നു ഉയർന്ന ഉദ്യോഗസ്ഥർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിക്കാനും അന്വേഷണം തുടരാനും പ്രസിഡന്റ് നിർദേശം നൽകി. എന്നാൽ ഈ ആനയെ സംരക്ഷിക്കാം ഈ പാപ്പാൻ തിരിച്ചു വരുകയും ചെയ്തു , ഈ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *