തിരുപ്പതിഭഗവാന്റെ ദർശനം ഇവർക്ക് ധനം വന്നുചേരും

സപ്തഗിരീശ്വരൻ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ് . ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും. അനേകം പുണ്യസ്ഥലങ്ങളിൽ യാഗങ്ങളും തപസ്സും ദാനധർമാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതിദർശനം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം ,തിരുപ്പതി ദർശനവേളയിൽ നിരന്തരം “ഓം നമോ വെങ്കടേശായ” എന്ന് ജപിക്കണം. ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ മന്ത്രമാണിത്. ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങൾ സഫലമാകും.ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നടക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *