അരികൊമ്പൻ എങ്ങോട്ട് പോകുമെന്നത് പറയാൻ പറ്റില്ല വനം വകുപ്പ് നിരീക്ഷണത്തിൽ

തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസറേറ്റിൽ നിന്ന് പിൻമാറാതെ അരിക്കൊമ്പൻ. എൺപതിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ജനവാസ മേഖലക്ക് പത്ത് കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പൻ നശിപ്പിച്ചു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു. തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി നൽകി.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കി. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്. എന്നാൽ ഈ ആനയെ കേരളത്തിലേക്ക് തിരിച്ചു കൊണ്ട് വരണം എന്നും പറയുന്നവരും ഉണ്ട് ,ജനവാസ മേഖലയിൽ ഇറങ്ങിയ
അരികൊമ്പന്റെ റൂട്ട് മാപ്പ് തമിഴ്നാട് തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അരിക്കൊമ്പൻ ഏത് ദിശയിലേക്കാവും സഞ്ചരിക്കാൻ സാധ്യതയുള്ളതെന്നും വിലയിരുത്തും.വെറ്റിനറി ഡോക്ടർമാരുടെ സംഘവും നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ അനുഗമിക്കുന്നുണ്ട്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം തമിഴ് നാട് വനം വകുപ്പ് പുറത്തു കൊണ്ട് വരുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/zfrg_J0FIaw

Leave a Reply

Your email address will not be published. Required fields are marked *