PM വിശ്വകർമ്മ പദ്ധതി ആരംഭിച്ചു തൊഴിലാളികൾക്ക് 3 ലക്ഷം സഹായം

പിഎം വിശ്വകർമ്മ പദ്ധതി 3 ലക്ഷം രൂപ ഈടില്ലാതെ 5% പലിശയിൽ പിഎം വിശ്വകർമ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയ്ക്കായി വിശ്വകർമ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വർഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ,

കൽപ്പണിക്കാർ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകൾ ആദ്യഘട്ടത്തിൽ പദ്ധതിയ്ക്കുകീഴിൽ ഉൾപ്പെടുത്തും.അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും. കൂടാതെ, സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിന് അർഹതയുണ്ട്, ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. രണ്ടാം ഗഡുവായി പലിശ ഇളവോടെ 2 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ശതമാനമായിരിക്കും വായ്പയുടെ പലിശനിരക്ക്. കൂടാതെ, കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല-വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മറ്റുമായുള്ള ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം നൽകും.
https://youtu.be/lVkIz2CLwZo

Leave a Reply

Your email address will not be published. Required fields are marked *