രണ്ടു കണ്ണും തകരാറിലായ കൊമ്പൻ പുറത്തേക്ക്

രണ്ടു കണ്ണും തകരാറിലായ കൊമ്പൻ പുറത്തേക്ക് , പാലക്കാട്ധോ ണിയെ വിറപ്പിച്ച കാട്ടാന പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയ അസാധ്യമാണെന്ന് ഡോക്ടർ അറിയിച്ചു. നാല് ദിവസം മുൻപാണ് ആനയുടെ ഇടത് കണ്ണിന്റെ ചികിത്സ ആരംഭിച്ചത്. ഈ മാസം ഏഴിനാണ് ആനയെ ചികിത്സക്കായി കൂട്ടിൽ നിന്ന് പുറത്തിറക്കിയത് .

ആന ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും ശാന്തനാണെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ, ശസ്ത്രക്രിയ അസാധ്യമായ അവസ്ഥയിലാണ് ഇപ്പോൾ. നേരത്തെ പിടി 7-ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ രം​ഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആനയെ ചട്ടം പഠിപ്പിച്ചു പുറത്തു ഇറക്കിയപ്പോൾ ആനക്ക് തിമിരം ആണ് എന്നും ആണ് പറയുന്നത് , വിദഗ്ധ ചികിത്സക്ക് ആനയെ കൊണ്ട് പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *