മൂന്നാറിലെ ജനങ്ങൾക്കു പണി കൊടുത്തു പടയപ്പാ

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ ആനയെ കൊണ്ട് ആണ് ജനവാസ മേഖലയിൽ ഇപ്പോൾ പ്രയാസം അനുഭവിക്കുന്നത് , ജനങ്ങൾക്ക് ഇറങ്ങി നടന്നാൽ പോലും കഴിയുന്നില്ല എനാണ് പറയുന്നത് , നിരവധി നാശ നഷ്ടങ്ങൾ ആണ് ഈ ആന ഉണ്ടാക്കിയിരിക്കുന്നത് ,

ഏതാനും ദിവസങ്ങൾക്ക് മുൻപ് മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാൻ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. ഒന്നര മാസത്തിനുശേഷമായിരുന്നു പടയപ്പയുടെ ഈ വികൃതി. ഒറ്റനോട്ടത്തിൽ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയിൽ ഒന്നര മാസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്. എന്ന ഇതുപോലെ ഉള്ള അക്രമണങ്ങൾ എല്ലാം ആന ചെയുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MnIYJVxE8ss

Leave a Reply

Your email address will not be published. Required fields are marked *