കാട്ടിൽ നിന്നും പിടികൂടിയ കാട്ടാനയുടെ രണ്ടു കണ്ണുകൾക്കും തിമിരം

പാലക്കാട്‌ ധോണിയെ വിറപ്പിച്ച ഒരു കാട്ടാന ആയിരുന്നു പി ടി 7 എന്ന കാട്ടാന , ധോണിയിൽനിന്ന് വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയ പാലക്കാട് ടസ്കർ ഏഴാമൻ ആനയുടെ ഇരുകണ്ണുകൾക്കും തിമിരം ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി.വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ധോണിയിലെ വനംവകുപ്പ് ക്യാമ്പിൽ ആനയെ ചികിത്സിക്കുന്നത്.ആനയുടെ കാഴ്ചക്കുറവുള്ള ഇടതുകണ്ണിന് തിമിരം നന്നായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. കൊമ്പൻറെ അക്രമസ്വഭാവത്തിന് കാരണം കാഴ്ച സംബന്ധിച്ച പ്രശ്നമാണെന്നാണ് പരിശോധനയിൽ കണ്ടെത്തി.

പാപ്പാന്മാരുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന ആനയെ ഇനി കൂട്ടിലേക്ക് തിരികെ കയറ്റേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ നിരവധി ശുശ്രുഷകൾ ചെയ്തിട്ടും ആനയുടെ കാഴ്ചക്ക് ഒരു മാറ്റവും ഇല്ല എന്നു പറയുന്നു , അഞ്ചുദിവസം മുൻപാണ് ആനയുടെ ഇടതുകണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിനുള്ള ചികിത്സ ആരംഭിച്ചത്. ഇതിനായി കഴിഞ്ഞ ഏഴിന് ആനയെ ചികിത്സയ്ക്കായി കൂട്ടിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇടതുകണ്ണിന് സാരമായ രോഗബാധയുള്ള സാഹചര്യത്തിൽ നിലവിലെ ചികിത്സകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.ചികിത്സാനടപടികൾ വൈകുന്നതിനെതിരേ നേരത്തെ ഹൈക്കോടതി നിയോഗിച്ച സമിതിയും വെറ്ററിനറി ഡോക്ടർമാരും ആശങ്ക അറിയിച്ചിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/14Upv9iShTI

Leave a Reply

Your email address will not be published. Required fields are marked *