അരിക്കൊമ്പന് വേണ്ടി പ്രതിഷേധം കനക്കുന്നു

‘അരിക്കൊമ്പൻ അവർകളെ ചിന്നക്കനാലിൽ കൊണ്ടുവരണം!’, ഇടുക്കിയിലെ ധർണയിൽ ട്രോളും പിന്തുണയും ആയി നിർവതി ആളുകൾ ആണ് എത്തുന്നത്, ഇടുക്കി ചിന്നക്കനാലിൽ നിന്നും മയക്കു വെടി വച്ച് പിടികൂടി കാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പൻ കാട്ടാനയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ സ്നേഹികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിൽ ഇന്ന് ധർണ നടത്തിയിരുന്നു. ധർണയിൽ നിരവധി പേർ പങ്കെടുത്തമ്പോൾ, സംഭവത്തെ ആകെ ട്രോളുകയാണ് ഒരു വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളവർ ചേർന്ന് നടത്തിയ ധർണ പ്രശസ്ത പാമ്പു പിടുത്തക്കാരൻ വാവ സുരേഷാണ് ഉദ്ഘാടനം ചെയ്തത്. ആദ്യം തന്നെ വാവ സുരേഷിന്റെ പ്രസംഗഭാഗമാണ് ട്രോളുകൾക്ക് ഇരയായത്. ‘അരിക്കൊമ്പൻ അവർകളെ തിരികെ കൊണ്ടുവരണം എന്ന് പറഞ്ഞ വാവാ സുരേഷിനെ കളിയാക്കി നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകളും ട്രോൾ വീഡിയോകളും പങ്കുവച്ചു.

അതേസമയം, ഒരു പണിയുമില്ലാത്തവരാണ് ഇങ്ങനെ നടക്കുന്നതെന്ന് ഒരു കൂട്ടം ആരോപിക്കുന്നു. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലുള്ള അരിക്കൊമ്പൻറെ പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടാൻ തമിഴ്നാട് തയ്യാറാകണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത് എന്നാൽ ഇതിനെ കുറിച്ച് നിരവധി ഹർജികൾ ആ കോടതിയിൽ നൽകിയിരിക്കുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *