പാമ്പുകടിച്ചു കൊമ്പൻ ചെരിഞ്ഞു

രാജവെമ്പാലയുടെ കടിയേറ്റ് പ്രശസ്തനായ കൊമ്പൻ ചെരിഞ്ഞു . അപൂവ്വങ്ങളിൽ അപൂർവമാണ് ആനകൾ പാമ്പു കടിയേറ്റ് ചെരിയുക എന്നുള്ളത് . എന്നാൽ അത്തരത്തിൽ വിഷം തീണ്ടി ചെരിഞ്ഞ ആന ആയിരുന്നു ചേലൂർ രവി . എല്ലാം അഴകുകളും തിങ്കഞ്ഞ ഗജവീരൻ ആയിരുന്നു ചേലൂർ രവി . പേര് പറഞ്ഞാൽ അറിയില്ലെങ്കിൽ അവൻ അഭിനയിച്ച സിനിമ ഏതെന്നു പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും മനസ്സിൽ പെട്ടെന്ന് എത്തുന്നതാണ് . 2000 ൽ ഇറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ വല്യേട്ടൻ എന്ന സിനിമയിൽ അറക്കൽ കണ്ണൻ ആയി അഭിനയിച്ച ആന ആണ് ചേലൂർ രവി .

ഏറ്റുമാനൂർ ഉത്സവത്തിൽ പങ്കെടുത്തതിന് തുടർന്നാണ് ഇവൻ പേരെടുത്തത് . നരസിംഹ എന്ന തമിഴ് സിനിമയിലും ഇവൻ അഭിനയിച്ചിട്ടുണ്ട് . തൃശൂർ പൂരം അടക്കം നിരവധി ഉത്സവങ്ങളിൽ ചേലൂർ രവി പങ്കെടുത്തിട്ടുണ്ട് . ചിതറി എന്ന സ്ഥലത്ത് ആനയെ തളച്ചപ്പോൾ ആനക്ക് കുറച്ചു സമയത്തിന് ശേഷം വളരെ അധികം അസ്വസ്ഥമായി കണ്ടിരുന്നു . തുടർന്ന് അടുത്ത ദിവസം ചേലൂർ രവി ചെരിയുക ആയിരുന്നു . പരിശോധനക്ക് ശേഷമാണ് ഇവന് പാമ്പു കടിയേറ്റ് വിഷം തീണ്ടി മരിച്ചതെന്ന് അറിഞ്ഞത് ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *