കണ്ണീരോടെ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ കേട്ടോ ഇപ്പോൾ വൈറൽ

സിനിമാ കുടുംബത്തിൽ നിന്നും എത്തി പ്രേക പ്രീയം നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ധ്യാൻ ഇതിനോടകം നിരവധി സിനിമകളും കഥാപാത്രങ്ങളും ആണ് മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. സിനിമയ്ക്ക് പുറമെ ധ്യാനിന്റെ ഇന്റർവ്യൂകൾ എപ്പോഴും ട്രെന്റിങ്ങിൽ ഇടംനേടാറുണ്ട്. തന്റെ സിനിമകളെക്കാൾ കൂടുതൽ ഓടുന്നത് ഇന്റർവ്യൂകൾ ആണെന്ന് ധ്യാൻ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ജീവിതത്തിൽ ലഹരിക്ക് അമിതമായി അടിമയായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു കാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നുവെന്നും രാവിലെ മുതൽ വൈകിട്ട് വരെ മദ്യപിക്കുമായിരുന്നെന്നും ‘ലവ് ആക്‌ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തൻറെ ജീവിതത്തിന് സാമ്യമുണ്ടെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ വെളിപ്പെടുത്തി.മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. ആ സമയത്ത് പ്രണയമുണ്ടായിരുന്നു.

മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. സിനിമയിൽ നിവിൻ നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാൻ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും ഇത് ഞാൻ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.വിവാഹം കഴിച്ചതിനു ശേഷമാണ് ജീവിതത്തിൽ ഒരുപാട് മാറ്റം വരുന്നത് എന്നും ധ്യാൻ പറഞ്ഞു , ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *